Monday, April 4, 2011

കണ്സല്‍ട്ടിംഗ് ഫീ

ചൂടെറിയ കാറ്റ് വീശുന്നു, അടുത്ത രോഗിക്കായുള്ള ശബ്ദം അടിച്ചു ഞാന്‍. ഒരു സ്ത്രീ ആയിരുന്നു, ഒക്കത്തൊരു കുഞ്ഞും . വിയര്‍ത്തു മുഷിഞ്ഞ വസ്ത്രം.

 ഞാന്‍ ചിന്തിച്ചു; വിയര്‍പ്പിന്റെ ഗന്ധത്തിന് എന്താണ് വികാരം? ദൈന്യമായ നോട്ടങ്ങളില്‍ അലിഞ്ഞില്ലതാവുന്നതായാണ് എനിക്ക് തോന്നിയത്. 100ഓ അതില്‍ അധികം മൂല്യം ഉള്ള എന്തും ഞാന്‍ സ്വീകരിക്കുമായിരുന്നു. അന്ന് ഞാന്‍ അത് മേടിച്ചപ്പോള്‍ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മുഖത്ത്‌ നോക്കാന്‍ ഞാന്‍ മറന്നു പോയി, നോക്കേണ്ടതായിരുന്നു.
ധര്‍മ പത്നിക്കു തിരക്കാണെപ്പോഴും. കീറിമുറിക്കലിന്‍റെ ആശാത്തി ആണവള്‍, ഭയങ്കരം തന്നെ അവളുടെ കഴിവ്.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു, ഇന്ന് ഒരു കറുത്ത കൈ ആണ് വിളമ്പിയത്. ഇന്നലെയാണോ അതോ മിനിയാന്നാണോ എന്നറിയില്ല അതൊരു വെളുത്ത കൈ ആയിരുന്നു.
വണ്ടി നിറുത്തുന്ന ശബ്ദം കേട്ടു, ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.
വളകള്‍ കിലുങ്ങുന്ന ശബ്ദം, ഹഹഹഹഹ!!!!!!!!! എവിടെ നിന്ന്???? വളകള്‍ എവിടുന്നു കിലുങ്ങുന്നു എന്നാണ് സുഹൃത്തേ പറയുന്നത്?, അത് പണ്ടായിരുന്നു. സ്റ്റെതസ്കോപ്പിന്‍റെ അറ്റം ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പോലും ഇല്ല ഇപ്പോള്‍, കത്രികകളും കത്തികളും ആണ് ചുറ്റും, .
ഏവര്‍ക്കും ദയനീയ മുഖഭാവം. ആര്‍ക്കും സന്തോഷം ഇല്ല, രോഗികള്‍ എങ്ങനെ സന്തോഷിക്കും അല്ലെ?
ക്ഷീണത്തിന്റെ ഒരു നെടു നിശ്വാസം കേള്‍ക്കാനുണ്ട്
നിങ്ങള്‍ ഉറങ്ങിയില്ലേ?”
ഞാന്‍ തിരിഞ്ഞു കിടന്നു , ആര് ശ്രദ്ധിക്കാന്‍ ?,
ശീതീകരണം തുടങ്ങി . ഹോ !!!!! ഉഷ്ണിക്കുന്നുപരിഹാസം തന്നെ അതിനും
പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല
രണ്ടു പേര്‍ പഠിക്കുകയാണ്, കീറാനും മുറിക്കാനും തന്നെ. പോലീസുകാരന്റെ മകള്‍ പോലീസുകാരന്‍ തന്നെ ആവണമല്ലോ??
കള്ളനായാലും അത് തന്നെ ആഗ്രഹിക്കും
പ്രിയതമേ , ഞാന്‍ നന്നാവുന്നു , ഞാന്‍ എന്നെ സൌജന്യമായി കൊടുക്കാന്‍ പോകുന്നു എന്ന് പറയണം എന്ന് തോന്നി, അവളതു കേട്ട ഭാവം നടിക്കില്ല എന്നെനിക്കറിയാം.
പരിഹാസം തന്നെ അതിനും
വീടിന്റെ മുററത്തു ഒരു ബോര്‍ഡ്‌ വക്കണം അല്ലെങ്കില്‍ വേണ്ട അത് മോശമാണ്. പറഞ്ഞറിയട്ടെ എല്ലാരും.


സ്ഥിരമായി തിരക്ക്. ഇന്ന്, നാളെ, മറ്റന്നാള്‍, ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.
വേണ്ട ചേച്ചി, കൈയില്‍ വച്ചോള്ളൂ
വിശ്വാസം വന്നിട്ടില്ല പലര്‍ക്കും ഇപോളും, എല്ലാരുടേം മുഖത്ത് ഞാന്‍ നോക്കി. ചിരി ആണ് എല്ലാര്‍ക്കും
നാലും മൂന്നും ഏഴ്, ഇന്ന് വേഗം തീര്‍ന്നു , ഇന്നല്പം വിശ്രമിക്കാം, സന്തോഷത്തിനു പകരം എന്താണ് തോനിയത് എന്ന് എനിക്കറിയില്ല, സന്തോഷമല്ല അതുറപ്പ്. ഏഴു പേരും ചിരിച്ചു കൊണ്ടാണ് ഇറങ്ങിപോയത് എന്നിട്ടും മനസ്സ് പിടയുന്നു
വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍, ഒരാള്‍ വന്നിട്ടുണ്ട്, സന്തോഷം തോന്നി. ഞാന്‍ ബെല്‍ അടിച്ചു, കടന്നു വരാന്‍ പറഞ്ഞു
വീണ്ടും അതെ സ്ത്രീ, കുഞ്ഞിന്നെ കൊണ്ട് വന്നിട്ടില്ല
വേണ്ട ചേച്ചി, കാശ് കൈയില്‍ വച്ചോള് ഈ മരുന്ന് കഴിച്ചാ മതി
അവരും ചിരിച്ചു കൊണ്ടിറങ്ങിപോയി. ഹൃദയം ഭേദിച്ചു കൊണ്ടാണ് ആ ചിരി കടന്നു പോയത്.
മതിലിന്റെ അടുത്ത് ചെന്ന് നിന്നു, തന്റെ പേരും qualificationഉം വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരം കൊണ്ട് വൃത്തിയായി എഴുതിയിരിക്കുന്നു. ഞാനും ചിരിച്ചു സന്തോഷത്തോടു കൂടി തന്നെ


13 comments:

  1. മനസ്സിലായില്ല ഒന്നും കൂടി വായിച്ചു നോക്കട്ടെ

    ReplyDelete
  2. എനിക്കും മനസിലായില്ല, നിങ്ങള്ക്ക് മനസിലാവും ഏന്നു വിചാരിച്ച ഞാന്‍ ഇവിടെ ഇട്ടതു, ഇനിയിപ്പോ എന്ത് ചെയ്യും
    ഈശ്വരാ!!!!!!!!

    ReplyDelete
  3. കഥ വൈകിയാണ് വായിച്ചത്.. നന്നായിട്ടുണ്ട്..:)

    ReplyDelete
  4. ഇത്തിരി മിനുക്കുപണികളുടെ ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നിയാതൊഴിച്ചാല്‍ നന്നായിട്ടുണ്ട്... :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  5. @ജെനിത്‌, മിനുക്കു പണി എന്നുദ്ദേശിച്ചത് അക്ഷര തെറ്റുകള്‍ തിരുത്തല്‍ മാത്രമാണോ അതോ?

    ReplyDelete
  6. * ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.

    * പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല

    ഈ രണ്ടു വരികളും ശ്രദ്ധേയമാണ് നല്ല വരികള്‍ .
    കഥാകൃത്ത് എല്ലാം വിശദമായി തെളിച്ചു പറഞ്ഞാല്‍ വായനക്കാരനെ അസ്വസ്ഥമാക്കാന്‍ എന്താണ് ബാക്കിയുണ്ടാവുക.

    വരികള്‍ക്കിടയില്‍ കഥ ഒളിപ്പിച്ചുവെക്കുന്ന ഈ രീതി എനിക്ക് ഇഷ്ടപ്പെട്ടു.

    ReplyDelete
  7. അവസാനം മനസ്സിലായില്ല .... എന്നാലും കൊള്ളാം

    ReplyDelete
  8. ഞാനും ഒരു തെറ്റു കണ്ട്‌ പിടിച്ചു മോനെ.. ഒരു കറുത്ത കൈകൾ, ഒരു വെളുത്ത കൈകൾ എന്നു പറയാമോ?

    ആക്ചുലി, ആ സ്ത്രീ എന്തിനാണു രണ്ടാമത്‌ വന്നത്‌?

    ReplyDelete
  9. @biju chettan
    shariyanu gramattically kaikal ennu parayan padilla. thiruthunnu

    randmathum aa sthreeye thanne kondu vannathu katha manasilayenkil adhyathe aa sthrreyude dhainyatha kandu manam mariya doctare ee lokathinte kapatyam manasil urappichu kodukananu

    ReplyDelete
  10. കഥയുടെ അവസാനം ചിന്തകള്‍ പലതാണ്
    പക്ഷെ ആ ചിരി അതെനിക് പലതരത്തിലാണ് മനസ്സിലായത്......
    പക്ഷെ അത് ഒന്നിലും നില്‍കുനില്ലാ

    ഒരു രസത്തിന്‍ ....!ആ ചിരി എന്തിനായിരുന്നു?

    ReplyDelete
  11. ഹ ഹ ..ഇവിടെ മൊത്തത്തില്‍ നമ്മുടെ ക്വിസ്സന്മാരാണല്ലോ!!! ഞാനും എന്റെ ഹാജര്‍ വെക്കുന്നു ..

    ReplyDelete
  12. @ഷാജൂ
    മനുഷ്യര്‍ അങ്ങനെ ആണ്, എന്തിനെയും പുച്ഛം. ആദ്യം പൈസ കൊടുക്കുമ്പോള്‍ ആ സ്ത്രീക്ക് ഒരു പുച്ഛം ആയിരുന്നു. എന്തൊരു പിടിച്ചു പാറി അണ്‌ീ മനുഷ്യന്‍ കാണിക്കുന്നത്. അയാളെ കണ്ടു പോകുന്ന ആരും അങ്ങനെ ആയിരുന്നു ചിന്തിച്ചത്

    അദ്ദേഹം തന്റെ പരിശോധന സൌജന്യം ആക്കി. പിന്നീട് അവിടെ ആള്‍ക്കാര്‍ കുറഞ്ഞു തുടങ്ങി. സൌജന്യമായി ചികിത്സിക്കുന്ന ഡോക്ടറോ?, എല്ലാവര്ക്കും പരിഹാസം ആയിരുന്നു. അതിലുപരി വിശ്വാസം നഷ്ടപെടുക ആയിരുന്നു. ആദ്യം വന്നു പോയ ആ സ്ത്രീയുടെ ദൈന്യത ആണ് തന്റെ തീരുമാനത്തിന് കാരണം എങ്കില്‍ അതെ സ്ത്രീയുടെ പരിഹാസം നിറഞ്ഞ ചിരിയില്‍ ആണ് അദ്ദേഹം തന്റെ തൊഴില്‍ നിര്‍ത്തുന്നത്

    ReplyDelete
  13. കൊള്ളാം
    നല്ല തീം
    കൂടുതല്‍ എഴുതുക

    ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ